Breaking News

വികസന ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു

വികസന ഫോട്ടോ എക്സിബിഷന്‍ അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്ത് ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷന്‍ ഇന്നലെ അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ ചടങ്ങില്‍ പങ്കെടുത്തു.
വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കിലാണ് ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ സാമൂഹിക – വ്യാവസായിക – സാമ്പത്തിക – കാര്‍ഷിക മേഖലകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ നേര്‍ച്ചിത്രമാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഒരുക്കുന്ന വികസന ഫോട്ടോ എക്സിബിഷന്‍. ഇതിന്റെ ഭാഗമായി നാടന്‍ കലാരൂപങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്.
വികസന ഫോട്ടോ എക്‌സിബിഷനോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരം വൈവിധ്യമാര്‍ന്ന കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. നാടന്‍പാട്ട്, ഗാനമേള, കളരിപ്പയറ്റ്, മാജിക് ഷോ തുടങ്ങിയവയാണ് ഓരോ ദിവസവും കലാസന്ധ്യയില്‍ ഒരുക്കിയിട്ടുള്ളത്. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെയാണ് എക്സിബിഷന്‍. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *