Breaking News

അവാർഡ് വേദിയിലെ അപമാനം: രാജ്പാൽ യാദവിന് പിന്തുണയായി സൽമാൻ ഖാൻ

മുംബൈ: അവാർഡ് നചടങ്ങിനിടെ നടൻ രാജ്പാൽ യാദവിനെ അപമാനിച്ച സംഭവത്തിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ പിന്തുണ അറിയിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അവതാരകൻ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.

ചൊവ്വാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ (മുൻ ട്വിറ്റർ) വഴി സൽമാൻ ഖാൻ പങ്കുവെച്ച കുറിപ്പിൽ രാജ്പാൽ യാദവിന്റെ അഭിനയം പ്രശംസിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് തുറന്നു പറയുകയും ചെയ്തു. “30 വർഷമായി നിങ്ങൾ സിനിമയിൽ പ്രവർത്തിക്കുന്നു. നിങ്ങളുടെ കഴിവും സംഭാവനയും കാരണം നമ്മൾ നിങ്ങളെ ആവർത്തിച്ച് കാണുന്നു. നിങ്ങൾക്ക് ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കും. ചിലപ്പോൾ പ്രവാഹത്തിൽ ചില വാക്കുകൾ പുറത്തുവരാം. ഹൃദയത്തോടെ പ്രവർത്തിക്കൂ, ഡോളർ നിരക്ക് ഉയർന്നാലോ കുറഞ്ഞാലോ അതിന് വലിയ വ്യത്യാസമില്ല,” എന്നായിരുന്നു സൽമാന്റെ പ്രതികരണം.
അവാർഡ് വേദിയിൽ അവതാരകൻ രാജ്പാൽ യാദവിന്റെ സാമ്പത്തിക കേസിനെ പരാമർശിച്ച്, “ഡോളർ നിരക്ക് എത്ര മാറിയാലും നിങ്ങൾ തിരികെ നൽകേണ്ടത് അതേ തുകയാണ്,” എന്നിങ്ങനെ പരിഹാസപരമായ പരാമർശം നടത്തിയിരുന്നു. ഇതാണ് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയത്.

അതേസമയം, ചെക്ക് ബൗൺസ് കേസിൽ ഡൽഹി ഹൈക്കോടതി രാജ്പാൽ യാദവിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. മുരളി പ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച കേസിലാണ് വിധി. കടം എടുത്തതിനെ കുറിച്ച് കോടതിയിൽ രാജ്പാൽ സമ്മതിക്കുകയും, പല അവസരങ്ങൾ നൽകിയിട്ടും തുക തിരിച്ചടക്കുന്നതിൽ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
2016-ൽ 10.40 കോടി രൂപ നൽകണമെന്ന് കോടതി നിർദേശിച്ചതായും, സുഹൃത്തിന്റെ 28 കോടി രൂപ മൂല്യമുള്ള സ്വത്ത് രേഖകൾ സമർപ്പിച്ചതായും രാജ്പാൽ വ്യക്തമാക്കി. തുക നൽകിയിട്ടുണ്ടെന്നും, എതിർപക്ഷം പണം തിരികെ വാങ്ങുന്നതിനേക്കാൾ ജയിലിലാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ശിക്ഷ അനുഭവിച്ചുകഴിഞ്ഞതോടെ വിഷയം അവസാനിക്കണമെന്ന് രാജ്പാൽ കൂട്ടിച്ചേർത്തു.
ചിത്രത്തിനായി 22 കോടി രൂപ ചെലവഴിച്ചുവെന്നും, എതിർപക്ഷം ആരോപിച്ചതുപോലെ 5 കോടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് ചലച്ചിത്ര രംഗത്തും സോഷ്യൽ മീഡിയയിലും വിവാദം തുടരുകയാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *