


കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികളൊന്നും ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി മതിയെന്ന് അദ്ദേഹത്തിന്റെ കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചതോടെ സര്‍ക്കാര്‍ അത് അംഗീകരിക്കുകയായിരുന്നു. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പുതുപ്പളളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നഭ്യര്‍ത്ഥിച്ച് ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആഗ്രഹം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്‌കാര ചടങ്ങുകള്‍ ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം നടത്തണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച ഒരു നേതാവിന് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹാദരവാണ് ഇന്ന് കേരളം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകള്‍ അച്ചു ഉമ്മനും ഈ വിഷയത്തില്‍ പ്രതികരിച്ചു. അദ്ദേഹം കേരളത്തിലെ ഓരോ മലയാളിയെയും ഒരുപാട് സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം പത്തിരട്ടിയായിട്ടാണ് ജനങ്ങള്‍ ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത്. നന്ദി പറയാന്‍ വാക്കുകളില്ല. അദ്ദേഹം കൊടുത്ത സ്‌നേഹം ജനങ്ങളിപ്പോള്‍ അദ്ദേഹത്തിന് തിരിച്ച് കൊടുക്കുകയാണ്.-ഇതായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ വന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ തടിച്ചുകൂടുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപ .യാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് എ.കെ.ആന്റണിയും വി.എം.സുധീരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.