
ആറ്റിങ്ങല്‍: അവനവഞ്ചേരി ചിറയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അവനവഞ്ചേരി ഊരുപൊയ്ക അനീഷ് കോട്ടേജില്‍ രമ്യ(25)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവര്‍ക്ക് മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നുവെന്ന ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിരവമറിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
രമ്യയുടെ വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമേ ആകുന്നുള്ളൂ എന്നതിനാല്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഇന്‍ക്വിസ്റ്റ് നടപടികളിലേക്ക് കടക്കാതെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും നാളെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.