Breaking News

വി.സദാശിവന്‍പിള്ളയെ അനുസ്മരിച്ചു

ആറ്റിങ്ങല്‍: എംപ്ലോയീസ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍-എക്കോയുടെ സ്ഥാപക പ്രസിഡന്റ് അന്തരിച്ച വി.സദാശിവന്‍പിള്ളയെ അനുസ്മരിച്ചു. ആറ്റിങ്ങല്‍ ഇന്ദിരാ സ്‌ക്വയറില്‍ ചേര്‍ന്ന അനുശോചനയോഗം ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. എക്കോ വര്‍ക്കിംഗ് പ്രസിഡന്റ് കെ.അനന്തന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, കെ.പി.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍.സാബു, പി.ജയചന്ദ്രന്‍ നായര്‍, കെ.മാധവന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *