Breaking News

പോക്‌സോ കേസില്‍ യുവാവിന് 25 വര്‍ഷം കഠിന തടവ് വിധിച്ച് വര്‍ക്കല കോടതി

വര്‍ക്കല: പോക്‌സോ കേസില്‍ യുവാവിന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വര്‍ക്കല അതിവേഗ പോക്‌സോ കോടതി. കീഴറ്റിങ്ങല്‍ വിളയില്‍ മൂല, ആര്‍.ആര്‍.നിവാസില്‍ രമേശ്(28)നെയാണ് കോടതി ശിക്ഷിച്ചത്. 2018 ജൂണിലാണ് പ്രതി പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ചു ചിറയിന്‍കീഴ് പുരാവൂരിലെ വാടക വീട്ടില്‍ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പോക്‌സോ പ്രകാരം 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കണം. പിഴത്തുക ഒരു ലക്ഷം അതിജീവതയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു.

കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട് കടയ്ക്കാവൂര്‍ എസ്.ഐ സെന്തില്‍ കുമാര്‍, എസ്.എച്ച്.ഒ കെ.എസ് അരുണ്‍, എസ്.ഐ മനോഹര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. ഐ.പി.സി 363, 376(1) സെക്ഷന്‍, 3, 4 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ ജഡ്ജ് എസ്.ആര്‍.സിനിയാണ് വിധി പ്രസ്താവിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.ഹേമചന്ദ്രന്‍ നായര്‍, അഡ്വ.ഷിബു, അഡ്വ.ഇക്ബാല്‍ എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എസ്.എച്ച്.ഒ സജിന്‍ ലൂയിസ്, എസ്.ഐമാരായ മനു, ജയപ്രസാദ്, ഷൈന്‍, സി.പി.ഒമാരായ അനില്‍കുമാര്‍, സുജില്‍, ആദര്‍ശ്, സജു എന്നിവരടങ്ങുന്ന സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *