Breaking News

ശങ്കയ്ക്ക് പരിഹാരമുണ്ടോ; ആറ്റിങ്ങല്‍ നഗരസഭ പൊതു ശൗചാലയം പ്രവര്‍ത്തനരഹിതം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭ പൊതു ശൗചാലയം അടച്ചിട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് ആറ്റിങ്ങല്‍ സ്വകാര്യ ബസ്റ്റാന്‍ഡില്‍ ദിവസവും വന്നു പോകുന്നത്. ശൗചാലയം അടച്ചിട്ടതോടെ സ്ത്രീകള്‍ അടക്കമുള്ള മറ്റ് യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് ശൗചാലയം അടച്ചിടേണ്ടി വന്നതെന്നും തകരാര്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ശൗചാലയം തുറന്നു നല്‍കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *