

വര്‍ക്കല: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താഴേവെട്ടൂര്‍ അരിവാളം പള്ളിക്ക് സമീപമാണ് സംഭവം. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം ലൈനില്‍ താമസിക്കുന്ന റബിയാത്തിന്റെ മാരുതി കാറിനാണ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. വാഹനത്തില്‍ രണ്ട് പേരാണുണ്ടായിരുന്നത്. തിരുവനന്തപുരത്തുനിന്ന് വര്‍ക്കലയിലേക്ക് വരവേ അരിവാളം പള്ളിക്ക് സമീപം എത്തിയപ്പോള്‍ വാഹനത്തില്‍ നിന്ന് പുകയുയര്‍ന്നു. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനത്തില്‍നിന്നും പുറത്തിറങ്ങി. തുടര്‍ന്നാണ് വാഹനത്തിന് തീപിടിച്ചത്. ആളിക്കത്തിയ തീയില്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. വര്‍ക്കല ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും കെടുത്തി.






