

ആറ്റിങ്ങല്‍: നഗരസഭ ഹരിതകര്‍മ്മസേന തൊഴിലാളി ശാന്തി (കവിത 37) നിര്യാതയായി. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇവരെ ഇക്കഴിഞ്ഞ 21 ന് രാത്രി വലിയകുന്ന് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലായിരിക്കെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. കരിച്ചയില്‍ തുമ്പിക്കോട്ട് കോണം പാലുവിള വീട്ടില്‍ പരേതയായ മണിച്ചിയുടെ മകളാണ് ശാന്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2004 മുതല്‍ ആരംഭിച്ച ക്ലീന്‍വെല്‍ വിഭാഗം ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതായിരുന്നു ശാന്തി. മൃതശരീരം നഗരസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടില്‍ സംസ്‌കരിച്ചു. മക്കള്‍: തനു, സുജിത്ത്.






