Breaking News

ഒറ്റ രാത്രിയില്‍ മൂന്നു ബൈക്കുകള്‍ കവര്‍ന്നു; മൂന്നംഗ സംഘം പിടിയില്‍

പോത്തന്‍കോട്: ഒറ്റ രാത്രിയില്‍ മൂന്നു ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ മോഷണ സംഘം പോലീസിന്റെ പിടിയില്‍. വാവറയമ്പലം ആനയ്‌ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂര്‍കോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് പിടിയിലായത്. പോത്തന്‍കോട്, മംഗലപുരം പ്രദേശങ്ങളില്‍നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രതികള്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്നത്. പോത്തന്‍കോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും മേലേവിളയില്‍ പഞ്ചായത്തംഗത്തിന്റെയും വീട്ടിനുമുന്നില്‍ വച്ചിരുന്ന ബൈക്കുകള്‍ ഒരു ബൈക്കിലെത്താണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്.

ഇതേ രാത്രി തന്നെ മംഗലപുരം കുന്നിനകത്തെ അഭിലാഷിന്റെ വീട്ടില്‍ നിന്നും പ്രതികള്‍ ബൈക്ക് കടത്തിക്കൊണ്ടുപോയി. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മോഷ്ടിച്ച ബൈക്കുകളും പോലീസ് കണ്ടെത്തി. പോത്തന്‍കോട്, മംഗലപുരം സ്റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *