
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ തച്ചൂർകുന്ന് 9 ആം നമ്പർ അംഗനവാടി ഓണാഘോഷം 2k25 സംഘടിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഞ്ജലി അധ്യക്ഷയായി. അങ്കണവാടി ടീച്ചർ ഗിരിജ സ്വാഗതം ആശംസിച്ചു. സുരേഷ് കൊളാഷ്, എസ് കൃഷ്ണദാസ്, അനിൽകുമാർ, ഐസിഡിഎസ് ഓഫീസർ സജിത, സൂപ്പർവൈസർ ആശ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കളം ഒരുകലും, ഓണസദ്യയും, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ മത്സര പരിപാടികൾ നടന്നു.വിജയിച്ച കുട്ടികൾക്കുള്ള ട്രോഫികൾ നഗരസഭ ചെയർപേഴ്സൺ കൈമാറി.
