
മുടപുരം ∙ പിരപ്പമൺകാട് പാടശേഖരസമിതിക്കും സൗഹൃദ സംഘത്തിനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണസമ്മാനം നൽകി. വാർഷിക പദ്ധതി 2025–26 ഭാഗമായി കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച പവർഡ്രില്ലർ മിഷനും മോട്ടോറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ബ്ലോക്ക് മെമ്പർ നന്ദുരാജ്, BDO ഡോ. സ്റ്റാർലി ഒ.എസ്., ADA അർച്ചന, AE കൃഷ്ണേന്ദ്, സമിതി അംഗങ്ങളായ അൻഫാർ, സാബു, അനിൽകുമാർ, രാജേന്ദ്രൻ, കുമാർ, ലില്ലി എന്നിവർ പങ്കെടുത്തു.