Breaking News

മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്കെതിരെ 20,000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്ത് മാലിന്യം തോട്ടിൽ തള്ളിയ വാഹന വാഹനത്തെയും ഉടമയെയും കണ്ടെത്തി 20,000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ. കീഴാറ്റിങ്ങൽ ജെപി നിവാസിൽ പ്രകാശ്.ജെ എന്ന ആൾ തന്റെ KL 16 F 5977 എന്ന രജിസ്ട്രേഷനുള്ള മഹീന്ദ്ര പിക്കപ്പ് വാഹനത്തിൽ മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തിയ നഗരസഭ ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തുകയായിരുന്നു. മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ പിടിച്ചിട്ടു.കഴിഞ്ഞമാസം 29 തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്ത് ചാക്ക് കെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തളളിയതിനെ തുടർന്ന് തോട്ടിലെ ഒഴുക്ക് നിലയ്ക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

നാട്ടുകാരും വാർഡ് കാൺസിലറും ഈ വിവരം നഗരസഭയെ ധരിപ്പിക്കുകയും നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ നിന്നും ഒരു ലോഡ് മാലിന്യം തോട്ടിൽ തള്ളിയതായും പല സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഗുരുതര നിയമലംഘനം നടത്തിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയവരെ കണ്ടെത്തി വാഹനം കസ്റ്റഡിയിൽ എടുക്കണമെന്നു ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. നഗരസഭയും പോലീസും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ വാഹനത്തനത്തെ തിരിച്ചറിയുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മാലിന്യം തള്ളിയ വാഹന ഉടമയ്ക്ക് 20,000 രൂപ നഗരസഭ പിഴ ചുമത്തി.

ആലംകോട് കിളിമാനൂർ റോഡിൽ പ്രവർത്തിക്കുന്ന ആക്രികടയിൽ നിന്നുമുള്ള വേസ്റ്റുകളാണ് ചാക്ക് കെട്ടുകളിലാക്കി തന്റെ വാഹനത്തിൽ കൊണ്ടുവന്ന് തോട്ടിൽ തള്ളിയത് എന്ന് വാഹന ഉടമ നഗരസഭക്ക് നൽകിയ മാപ്പ് അപേക്ഷയിൽ പറയുന്നു. 20,000 പിഴ ഒടുക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് വിട്ടു നൽകിയത്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കരിച്ചിയിൽ പ്രദേശങ്ങളിലെ ആളിലാത്ത പുരയിടങ്ങളിൽ വ്യാപകമായ രീതിയിൽ ആക്രിക്കടയിൽ നിന്നുമുള്ള മാലിന്യം തള്ളിയതായി നാട്ടുക്കാർ പറഞ്ഞു. ഇത്തരത്തിൽ ലോഡ് കണക്കിന് മാലിന്യം തള്ളുമ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനോ ഇത്തരത്തിൽ മാലിന്യം കയറ്റി വിടുന്ന ആക്രികടയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനോ അധികാരികാരികൾക്ക് സാധിക്കാത്തതിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *