Breaking News

ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബികയുടെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇടയ്ക്കയോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, സി.പി.ഐ(എം) ഇടക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമായ വിനീതാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30ന് ആറ്റിങ്ങല്‍ കോരാണി വാറുവിളകം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്ക് പോകുന്ന വഴി പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. വിനീതും സുഹൃത്ത് അക്ഷയ്‌യും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വിനീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. വിനീതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. സംഭവത്തിന്റെ വിശദവിവരങ്ങള്‍ വെളിവായിട്ടില്ല. സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റിയംഗം വാരിജാക്ഷനാണ് പിതാവ്. സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം വിനീഷ് സഹോദരനാണ്. ഭാര്യ: പ്രിയ, മകൾ: അലൈഡ.

Related posts

Leave a Reply

Your email address will not be published. Required fields are marked *