Breaking News

മാമുക്കോയ മെമ്മോറിയല്‍ ദേശീയ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്: മാമുക്കോയ മെമ്മോറിയല്‍ ദേശീയ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ടോപ് വണ്‍ മീഡിയയും സിറ്റിലൈറ്റ് ടിവിയും സംയുക്തമായാണ് ഫെസ്റ്റിവല്‍ ക്ഷണിക്കുന്നത്. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, മ്യൂസിക്കല്‍ ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മികച്ച നടന്‍, നടി, മികച്ച ചിത്രം, മികച്ച സംവിധായകന്‍, എഡിറ്റര്‍, ക്യാമറാമാന്‍, സ്‌ക്രിപ്റ്റ്, ബാലതാരം, മ്യൂസിക്ക്, എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഇതിനുപുറമേ മികച്ച ഡോക്യുമെന്ററി, മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളില്‍ പ്രത്യേക ക്യാഷ് അവാര്‍ഡും നല്‍കുന്നു. എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 15. വിശദവിവരങ്ങള്‍ക്ക്: 940027750, 6238396197 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *