Breaking News

ഒറ്റക്കെട്ടായി നില്‍ക്കണം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയം നോക്കേണ്ട സമയമല്ല. ജനങ്ങളെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അതിലേക്ക് തന്നെ നല്‍കണം. എല്ലാ കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. ഇതിന് മുമ്പും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മള്‍ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ അതിനുള്ള സമയമല്ല-അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. യാതൊരുവിധ അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസിനകത്തില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഫോണില്‍ തന്നെ ബന്ധപ്പെട്ടിരുന്നെന്നും തനിക്കെതിരായി ഒന്നും പറഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *