Breaking News

ആറ്റിങ്ങലില്‍ വായനപക്ഷാചരണം സമാപന സമ്മേളനവും ഐ.വി ദാസ് അനുസ്മരണവും നടന്നു

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കിലെ ഈ വര്‍ഷത്തെ വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഐ.വി.ദാസ് അനുസ്മരണവും നടന്നു. അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അവനവഞ്ചേരി ഗവ.എച്ച്.എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത കവി രാധാകൃഷ്ണന്‍ കുന്നുംപുറം പരിപാടി ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.വേണുഗോപാലല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എം.മുരളി, ജില്ലാ കൗണ്‍സില്‍ അംഗം ജി.കൊച്ചുകൃഷ്ണ കുറുപ്പ്, മുരളി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് റ്റി.എല്‍.പ്രഭന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.വാസുദേവന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *