

ആറ്റിങ്ങൽ: കൈരളി ജംഗ്ഷനിൽ വായനശാല മന്ദിരം മൂന്നു വയസ്സുകാരൻ നാടിന് സമർപ്പിച്ചു. കൈരളി വായനശാല പുതുതായി നിർമ്മിച്ച മന്ദിരമാണ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മൂന്ന് വയസുകാരനായ സയാൻ നാടിന് സമർപ്പിച്ചത് . നറുക്കെടുപ്പിലൂടെയാണ് സയാനെ ഉദ്ഘാടകനായി വായനശാല ഭരണസമിതി അംഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് കൈരളി ജംഗ്ഷനിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി നിർവഹിച്ചു. പി.എസ് ആന്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിഷ്ണു സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരൻ ഡോ.റെജി ഡി നായർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വാർഡ് കൗൺസിലർ ജീവൻലാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ ദീപു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം …





