Breaking News

ആറ്റിങ്ങല്‍ ഗവ.സിദ്ധ ചികിത്സകേന്ദ്രത്തില്‍ ജീവിതശൈലീ രോഗ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.സിദ്ധ ചികിത്സകേന്ദ്രത്തില്‍ ജീവിതശൈലീ രോഗ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടന കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ ലൈലാ ബീവി സ്വാഗതം പറഞ്ഞു. ആശുപത്രി വികസന സമിതി അംഗം എം.മുരളി ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജീവിതശൈലി രോഗങ്ങളെ കുറിച്ചും സിദ്ധ ചികിത്സകളെ കുറിച്ചും സിദ്ധ ജീവിത ശൈലീ രോഗ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ബി.വിജയകുമാര്‍ സംസാരിച്ചു.

ദൈനംദിന ഒ.പിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ ജീവിതശൈലീ രേഗ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ പ്രവര്‍ത്തിക്കുമെന്നും ഡോ.വി.ബി.വിജയകുമാര്‍ അറിയിച്ചു. സിദ്ധ ആശുപത്രി മര്‍മ്മ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.ദേവിക.പി.എസ് കൃതജ്ഞത രേഖപ്പെടുത്തി. ആറ്റിങ്ങല്‍ ഗ്രാമത്തുംമുക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന് പിറകുവത്താണ് സിദ്ധ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *