Breaking News

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ പുതിയ വർക്ക് ഷോപ്പ് മന്ദിര ഉദ്ഘാടനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ 1 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാർപെന്റെർ, പ്ലംബർ ട്രേഡുകളിലേയ്ക്കുള്ള പുതിയ വർക്ക് ഷോപ്പ് മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ആറ്റിങ്ങൽ നിയോജക മണ്ഡലം എം.എൽ.എ ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ. വീണ മാധവൻ ഐ.എ.എസ് സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി,അഡീഷണൽ ഡയറക്ടർ ജെ. സുജാത, ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എ. ഷമ്മി ബേക്കർ, പി.റ്റി.എ പ്രസിഡന്റ് അയന്തി ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ ഐ.ടി.ഐ പ്രിൻസിപ്പാൾ റ്റി. അനിൽകുമാർ കൃതജ്ഞയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *