Breaking News

പ്രവർത്തന മികവിന് സ്കൂൾ പി ടി എ കൾ പ്രധാന പങ്കു വഹിക്കുന്നു: മന്ത്രി വി.ശിവൻകുട്ടി

ആറ്റിങ്ങൽ: അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പി ടി എ കൾ പ്രധാന പങ്കുവഹിക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻറെ രേഖ ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹികമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെന്ററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അവനവഞ്ചേരി ഗവൺമെൻറ് സ്കൂളിലെ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്കൂളിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം വാങ്ങിയത് നഗരസഭാ പ്രതിനിധി കളും ഭാരവാഹികളും ചേർന്ന് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കലാകായിക രംഗത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാര സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.

ഒ.എസ് അംബിക എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി പി എ പ്രസിഡൻറ് ടി എൽ പ്രഭൻ സ്വാഗതം പറഞ്ഞു ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ് കുമാരി , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ , പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, കൗൺസിലർ
ആർഎസ് അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു സ്കൂൾ ഹെഡ് മാസ്റ്റർ ജി.എൽ. നിമി റിപ്പോർട്ട് അവതരിപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ആർ എസ് സുജാറാണി കൃതജ്ഞത പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *