Breaking News

പ്രശ്‌നം പരിഹരിക്കാന്‍ മോദിക്ക് താല്‍പര്യമില്ല; മണിപ്പൂരിനെ രണ്ടാക്കി മാറ്റിയത് ബി.ജെ.പിയെന്ന് രാഹുല്‍

ദില്ലി: മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. സൈന്യത്തെ ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നം വഷളാക്കാനായിരുന്നു ബി.ജെ.പിക്ക് താല്‍പര്യം. മണിപ്പൂര്‍ കത്തുമ്പോള്‍ മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

മണിപ്പൂരില്‍ കുട്ടികള്‍ മരിക്കുന്നു സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോണ്‍ഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂര്‍ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ,മോദി ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായി മാത്രം മാറിയാണ് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഭാരത് മാതാ എന്ന വാക്ക് പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. മോദി 2024 ഇല്‍ പ്രധാനമന്ത്രി അകുന്നോ ഇല്ലയോ എന്നതല്ല കാര്യം. മണിപ്പൂരില്‍ കലാപം നടക്കുകയാണ്. ആയുധങ്ങള്‍ കൊള്ളയടിച്ചു. ഇത് നടക്കട്ടെയെന്നാണോ അമിത് ഷാ പറയുന്നത്? മിസോറമില്‍ കോണ്‍ഗ്രസ് കാലത്ത് വ്യോമാക്രമണം നടന്നുവെന്നത് തെറ്റായ കാര്യമാണെന്നും അങ്ങനെയൊന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *