Breaking News

ആറ്റിങ്ങൽ ഗവ: ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിൻറെ വലിപ്പത്തിലുള്ള ഗർഭാശയമുഴ നീക്കംചെയ്തു

ആറ്റിങ്ങൽ: വലിയകുന്ന് ഗവ:താലൂക്ക് ആശുപത്രിയിൽ ആറു വർഷങ്ങൾക്ക് ശേഷം നാല്പത്തൊമ്പതുകാരിയായ യുവതിയുടെ ഗർഭാശയത്തിലുണ്ടായ വലിയ മുഴ ശസ്ത്രക്രിയ യിലൂടെ വിജയകരമായി നീക്കം ചെയ്തു. 16 ആഴ്ചയോളം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിൻറെ വലിപ്പത്തിലുള്ള മുഴയായിരുന്നു നീക്കം ചെയ്തത് . വെഞ്ഞാറമൂട് സ്വദേശിയായ യുവതിയാണ് ആറ്റിങ്ങൽ ഗവ: താലൂക്ക് ആശുപത്രിയിൽ നടന്ന ശാസ്ത്രക്രിയയ്ക്ക് വിധേയയായത്.

ചിറയിൻകീഴ് ഗവ: താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജി ഡോ: ശ്രീകലയുടെ നേതൃത്വത്തിൽ ആയിരുന്നു സങ്കീർണമായ ശസ്ത്രക്രിയ നടന്നത്.

ആറ്റിങ്ങൽ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ജൂനിയർ കൺസൾട്ടന്റ്മാരായ ഡോ: ഗീത വേണുഗോപാൽ, ഡോ: രാഗിത, ഡോ:അശ്വതി (അനസ്തെറ്റിസ്റ്റ്), സീനിയർ നഴ്സിംഗ് ഓഫീസർമാരായ സിന്ധു , ഡോളി തുടങ്ങിയ വരുൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്. യുവതി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു .ആശുപത്രി സൂപ്രണ്ട് ഡോ: പ്രീത സോമൻ ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്‌ടേഴ്‌സിനെയും നഴ്സുമാരെയും മറ്റ് ടെക്‌നീഷ്യന്മാരെയും അഭിനന്ദിച്ചു

ആറു വർഷങ്ങൾക്കു ശേഷമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ ആറ്റിങ്ങൽ ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *