Breaking News

വർക്കലയിൽ 13 വയസ്സുകാരിക്ക് പീഡനം പ്രതികൾക്ക് 23 വർഷം തടവും പിഴയും

വർക്കല : പതിമൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്സിൽ വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ ഹരിദാസ് മകൻ അനീഷ് (32) , അതിന് സഹായം ചെയ്ത് കൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ രാജു മകൻ ഷിജു (33) എന്നിവരെ ബലാൽ സംഗത്തിന് 20 വർഷം വീതം തടവും 50000/- രൂപ വീതം പിഴയും , ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25000/- രൂപ വീതം പിഴയും ശിക്ഷിച്ച് വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി . S.R വിധി പ്രസ്താവിച്ചു.

2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്നും 13 കാരിയെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി വർക്കല ചാവടിമുക്കിൽ ഉള്ള സുഹൃത്തായ ഷിജുവിൻ്റെ വീട്ടിലെത്തിച്ചായിരുന്നു ഒന്നാം പ്രതിയായ അനീഷ് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. ഇരുവർക്കും ഒരേ ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.

വർക്കല പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പ്പെക്ടർ PV . രമേഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. P. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും കോടതി ഉത്തരവായി. കൂടാതെ നഷ്ടപരിഹാരതുക നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *