

വക്കം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിൽ വയോജന ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി വക്കം ബ്ലോക്ക് ഡിവിഷനിൽ കുമാരനാശാൻ വയോജന ക്ലബ്ബ് എന്ന പേരിൽ സംഘടന രൂപീകരിച്ചു.

വയോജന ആരോഗ്യ പരിപാലനം, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് പദ്ധതികൾ ആവിഷ്കരിക്കുക, കിടപ്പുരോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങിയവ പദ്ധതികളിൽ പെടും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. കുമാരനാശാൻ വയോജന ക്ലബ്ബ് ഭാരവാഹികളായി എം കെ പ്രഭാകരൻ ( പ്രസിഡന്റ് ), കെ ജയിൻ, വക്കം വി പ്രകാശ്( വൈസ് പ്രസിഡന്റുമാർ ), എൻ ശ്രീകുമാർ( സെക്രട്ടറി), എം മാജിത ( ജോയിന്റ് സെക്രട്ടറി ),

ആർ രഘുനാഥൻ( ട്രഷറർ), എ സുരേന്ദ്രൻ, എ ഫൗസി, വി , ടി ഷാജു, എം എസ് രാജു ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ബ്ലോക്ക് പരിധിയിലെ മറ്റ് 12 ഡിവിഷനുകളിലും ഇതേ മാതൃകയിൽ വയോജന ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് അഡ്വ. എസ് ഫിറോസ് ലാൽ അറിയിച്ചു.



