

ചിറയിൻകീഴ്: കിണറ്റിൽ അകപ്പെട്ട പശുവിനെ ആറ്റിങ്ങൾ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. 15 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറ്റിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഫയർ ഫോഴ്സസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ കരക്കെത്തിച്ചു. വീഴ്ചയിൽ പശുവിന്റെ പിൻ കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു.
തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് ചിറയിൻകീഴ് പാലക്കുന്ന് സ്വദേശിയുടെ പശു ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ടത്.

ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ എ എസ്.ടി. ഓ ശ്രീ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ശ്രീ ബിനു. കെ കിണറ്റിലിറങ്ങി. ഗ്രേഡ് എ എസ്.ടി. ഓ മാരായ ശ്രീ സജിത്ത് ലാൽ, സുനിൽകുമാർ എന്നിവരും ഗ്രേഡ് എസ്.എഫ്. ആർ.ഓ (M) ശ്രീ നിഖിൽ, എഫ്. ആർ.ഓ മാരായ ശ്രീ.രാജഗോപാൽ, നിതിൻ ,ശ്രീരാഗ് ,എച്.ജി . ശ്രീ. സുധീർ എന്നിവരും റിക്ഷ പ്രവർത്തനത്തിൽ
പങ്കെടുത്തു .നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. അപകടകരമായതും ഉപയോഗശൂന്യമായതുമായ കിണറുകൾ മൂടുന്നതിന്റെ ആവശ്യകത വാർഡ് മെമ്പർ ഉൾപ്പെടെയുള്ള നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് സേന മടങ്ങിയത്.