

വർക്കല : നിർദ്ധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി സ്ക്രാപ്പ് കളക്ഷൻ വാൻ പദ്ധതിയുമായി
വർക്കലയിലെ കോൺഗ്രസ്സ് പ്രവർത്തകർ. നിർദ്ധനാരായ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകളും, പഠനോപകരണങ്ങളും നൽകുന്നതിനായി ഫണ്ട് സ്വരൂപണത്തിനായി “കോൺഗ്രസ്സ് കെയറിന്റെ നേതൃത്വത്തിൽ “സ്ക്രാപ്പ് കളക്ഷൻ വാൻ” പദ്ധതിക്ക് തുടക്കമായി. കെ പി സി സി നിർവാഹക സമിതിയംഗം പി.എം.ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ കൗൺസിലർ പ്രദീപ് , കോൺഗ്രസ്സ് കെയറിന്റെ, വോളന്റീയർ മാരായ പി. ജെ .നൈസാം, റിയാസ് കപ്പാംവിള, ഹനസ് നാസർ, സൈദലി വർക്കല, വിഷ്ണു. R, ഷഫീക്. കെ എസ് യു
ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു, യൂത്ത് കോൺഗ്രസ്സ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് ആരിഫ് എന്നിവർ പങ്കെടുത്തു.