

ആറ്റിങ്ങല്‍: വയനാട് ദുരിതബാധിതര്‍ക്ക് ആറ്റിങ്ങല്‍ ചലഞ്ചേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സമാഹരിച്ച 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ് അംബിക ക്ലബ്ബ് മുഖ്യ രക്ഷാധികാരി അഡ്വ.സി.ജെ.രാജേഷ്‌കുമാറില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.






