

പട്ന: സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ബൈക്ക് പാഞ്ഞടുത്തു. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് നിതീഷ് കുമാറിന് നേരെ പാഞ്ഞടുത്തത്. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് നിതീഷ് കുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.

ഗുരുതരമായ സുരക്ഷാ വാഴ്ചയാണ് ബിഹാര്‍ പോലീസിന് സംഭവിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ വസതിക്ക് സമീപത്തേക്കെത്തിയ രണ്ട് ബൈക്കുകളില്‍ ഒരെണ്ണം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുംവിധം സമീപത്തേക്ക് എത്തുകയായിരുന്നു. രണ്ട് ബൈക്കുകളില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
