

ആറ്റിങ്ങൽ: കൊല്ലമ്പുഴ പാലത്തിന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം 3.30 ഓടു കൂടിയാണ് സംഭവം. ആറ്റിങ്ങലിൽ നിന്നും മണനാക്കിലേക്ക് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി സുധാകരൻ ഓടിച്ച് പോയ KL16 AA 1297 മാരുതി ആൾട്ടോ കാറും മണനാക്ക് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ആറ്റിങ്ങൽ സ്വദേശി അനൂപ് ഓടിച്ചു വന്ന KL16 L 8304 പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായും നശിച്ചു.കാറിന്റെ വലതുവശം തകർന്നിട്ടുണ്ട്.അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അനൂപ് നിസാരപരികളോടെ രക്ഷപ്പെട്ടു.സംഭവ തുടർന്ന് കടയ്ക്കാവൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.


