

ആറ്റിങ്ങൽ: തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്. ആ കടയ്ക്കാവൂർ സ്വദേശിയായ 19 വയസ്സുള്ള ആദിത്യൻ ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്നത് പാരിപ്പള്ളി മുക്കട സ്വദേശി കൈലാസ് ആണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇരുചക്ര വാഹനമോടിച്ചിരുന്നതാരെന്ന കാര്യത്തിൽ വ്യക്തതയില്ലയെന്നും സി സി ടി വി
ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രമേ അറിയാൻ കഴിയുള്ളുവെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ പോയ ബൈക്ക് നിയന്ത്രണം തെറ്റി കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.


