Breaking News

ആറ്റിങ്ങലിൽ വയോധികനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചൂർ കുന്നിൽ ജെഎസ്.എസ്. ഭവനിൽ താമസിക്കുന്ന ബാഹുലേയൻ (68)നെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൂരൽ വ്യവസായരംഗത്ത് ജോലി ചെയ്ത് വന്ന ഇയാൾ കഴിഞ്ഞ 22 വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. തച്ചൂർക്കുന്ന് കരിച്ചിയിൽ കലുങ്കിന് സമീപം ഒറ്റ മുറിയിൽ നാല് വർഷമായി ഇയാൾ വാടകയ്ക്ക് താമസിച്ച് വരികയാണ്. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് വാടക വാങ്ങാൻ വീട്ടിലെത്തിയ ഉടമസ്ഥനാണ് ഇയാളെ മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വീട്ടുടമ പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് അറിയിച്ചു. വർക്കല സ്വദേശികളായ ഇയാളുടെ ഭാര്യയെയും മക്കളെയും വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ സംഭവസ്ഥലത്ത് എത്തി. സമയം വൈകിയതിനാൽ പോസ്റ്റുമാർട്ടം തുടങ്ങി മറ്റ് നിയമ നടപടിക്രമങ്ങൾ വെള്ളിയാഴ്ച രാവിലെ മാത്രമേ ആരംഭിക്കാൻ കഴിയുള്ളു എന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് പോലീസ് കാവൽ ഏർപ്പെടുത്തി. ഭാര്യ: പ്രശോഭന
മക്കൾ: രതീഷ് ,തുഷാര , രാജേഷ്

Related posts

Leave a Reply

Your email address will not be published. Required fields are marked *