
ന്യൂഡല്‍ഹി: കേരളം, പശ്ചിമബംഗാള്‍, ആസ്സാം, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് ചേരുന്നുണ്ട്. അതിന് ശേഷം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളുമായി കൂടിക്കാഴ്ചയിലാണ് കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏപ്രില്‍ 30-നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷന് പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.