

കിളിമാനൂര്‍: കിളിമാനൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കിളിമാനൂര്‍ ചൂട്ടയിലാണ് അപകടം നടന്നത്. കിളിമാനൂരിലേക്ക് വരികയായിരുന്ന തെങ്ങുവിള ബസും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബസും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


