
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ആര്‍മി റിക്രൂട്ട്മെന്റ് റാലി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഫ്ളാഗ് ഓഫ് ചെയ്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവര്‍ക്കുമായി മാര്‍ച്ച് 12 വരെയാകും റാലി നടക്കുക. റാലിക്കായി ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസറും ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയലാണ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ താമസ, യാത്രാ സൗകര്യങ്ങളും ഏകോപിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റാലി സ്ഥലത്ത് ഉദ്യോഗാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
