Breaking News

നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷ൯ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കല്ലമ്പലം: രണ്ട് പതിറ്റാണ്ടായി കല്ലമ്പലം നാവായിക്കുളം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം യാഥാർത്ഥ്യമായി. നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷ൯ നാടിന് മുഖ്യമന്ത്രി പിണറായി വിജയ൯ ഓൺ ലൈനിലൂടെ നാടിന് സമർപ്പിച്ചു . നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപമാണ് ഫയർ സ്റ്റേഷ൯ പ്രവർത്തിക്കുക. 2018ൽ ആണ് നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപം ഫയർ യൂണിറ്റിന് സ്ഥലം വിട്ടു നൽകാൻ ധാരണയായത്. അഡ്വ.വി. ജോയി എം.എൽ. എ യുടെ പരിശ്രമ ഫലമായാണ്‌ വേഗത്തിൽ ഫയർ സ്റ്റേഷ൯ എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞത്. അഡ്വക്കേറ്റ് വി ജോയി എം എൽ എ അധ്യക്ഷത വഹിച്ചു .

നാവായിക്കുളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷ൯യിൽ ഓഫീസർ അടക്കം 13 പേരെയാണ്. ഇപ്പോൾ നിയമിച്ചിരിക്കുന്നത്

തിരക്കേറിയതും വ്യാപാര വ്യവസായ സമുച്ചയങ്ങൾ കൊണ്ട് സമ്പന്നവുമായ കല്ലമ്പലത്ത് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ തീ അണയ്ക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ സഹായം തേടണം. ദേശീയ പാതയിലെ അപകടങ്ങൾ നേരിടുന്നതിനായി ആറ്റിങ്ങൽ വർക്കല മണ്ഡലങ്ങളിൽ ഓരോ ഫയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ക്വാറികൾ ധാരാളമുള്ള പള്ളിക്കൽ, നാവായിക്കുളം കേന്ദ്രീകരിച്ചുള്ള ഫയർ സ്റ്റേഷൻ വനത് കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനങ്ങൾക്ക്‌ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായത് ഏറെ ഗുണം ചെയ്യും.
തീപിടിത്തം, റോഡപകടങ്ങൾ തുടങ്ങി വൈദ്യുതി അപകടങ്ങൾ വരെ അടിക്കടി ഉണ്ടാകുന്ന കല്ലമ്പലം മേഖലയിൽ നിലവിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത് .
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷ൯ : 04702 2690101

Related posts

Leave a Reply

Your email address will not be published. Required fields are marked *