Breaking News

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: വിപുല സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആര്‍മി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. റിക്രൂട്ട്മെന്റ് നടക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളില്‍നിന്നും പതിവു സര്‍വീസിനു പുറമേ ഉദ്യോഗാര്‍ഥികള്‍ക്കായി അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തും.
റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട യാത്രാ സംബന്ധമായ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെല്‍പ്പ് സെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരില്‍ ഇതിനായി ബന്ധപ്പെടാം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ www.online.keralartc.com എന്ന വെബ് സൈറ്റും Ente KSRTC എന്ന മൊബൈല്‍ ആപ്പും ഉപയോഗിക്കാമെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *