
വർക്കല: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കത്തി ഉപയോഗിച്ച് 63 കാരന്റെ കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.കെടാകുളം മുരുകൻ ക്ഷേത്രത്തിന് സമീപം പുതുവലിൽ വീട്ടിൽ സുദർശനനാണ് (63) ഇടത് കാലിൽ ആഴത്തിലുള്ള മുറിവേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഊന്നിൻമൂട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വൈകുന്നേരം എട്ട് മണിയോടെ കെടാകുളം ജംഗ്ഷനിലെ കടവരാന്തയിൽ ഇരിക്കുകയായിരുന്ന ഇരുവരും സംസാരത്തിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന കത്തി എടുത്ത് മധു സുദർശനന്റെ ഇടത് കാലിൽ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുറിവ് ഗുരുതരമായതിനാൽ സുദർശനനെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിവരം ലഭിച്ചെത്തിയ അയിരൂർ പോലീസ് സ്ഥലത്തുവച്ച് തന്നെ പിടികൂടി.അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …