
കിളിമാനൂർ: മന്ത്രവാദത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ സ്വദേശിയായ ശരത് ബാബു (55) യാണ് പിടിയിലായത്. പോക്സോ (POCSO) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
17 വയസ്സും 13 വയസ്സും പ്രായമുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

കുടുംബത്തിലെ ദോഷങ്ങൾ മാറുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുമായി തനിക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് കുട്ടികളെ ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു.കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് കുടുംബം ആദ്യം ഇയാളെ സമീപിച്ചത്. തുടർന്ന് ഭൂമി വിൽപ്പന സുഗമമായതോടെ കുടുംബത്തിന്റെ വിശ്വാസം ഇയാളിൽ വർധിക്കുകയും, വീട്ടിലെ സ്ഥിരം സന്ദർശകനായി മാറുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഇതിന്റെ പിന്നാലെയാണ് മാതാവിനും കുടുംബത്തിനുമുള്ള ദോഷങ്ങൾ മാറാൻ പ്രത്യേക പൂജകളും ആചാരങ്ങളും ആവശ്യമാണെന്ന് പറഞ്ഞ് കുട്ടികളെ ചൂഷണത്തിനിരയാക്കിയത്. വീട്ടിലും ലോഡ്ജിലുമായി കുട്ടികൾ പീഡനത്തിനിരയായതായും അന്വേഷണത്തിൽ കണ്ടെത്തി.കുട്ടികൾക്ക് നൽകിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …