Breaking News

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്താല്‍മിക് അസിസ്റ്റന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ ആകും കോണ്‍ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്റ്റിക്കലിനും തുല്യപ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്.

srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദ വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജൂലൈ 31. ജില്ലയിലെ പഠനകേന്ദ്രം-ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മിക് സയന്‍സസ്, മൈതാനം, വര്‍ക്കല പി.ഒ, തിരുവനന്തപുരം 695141. ഫോണ്‍: 91 888 36222

Related posts

Leave a Reply

Your email address will not be published. Required fields are marked *