

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജിന്റെ കേരള എന്‍ജീനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് മുനിസിപ്പല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്. കുമാരി നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരും കൗണ്‍സിലര്‍മാരും പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ തുളസിധരന്‍ പിള്ള ഓപ്ഷന്‍ കൈമാറി.

ജൂലൈ 24 മുതല്‍ 26 വരെ മൂന്ന് ദിവസമാണ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. രാവിലെ 10 മണി മുതല്‍ 5 മണി വരെ ആയിരിക്കും പ്രവര്‍ത്തന സമയം. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ സെന്ററുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846934601, 9895262333 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
