

വർക്കല : നഗരസഭാ പരിധിയിൽ താമസിക്കുന്ന എട്ടുമുതൽ 12-വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് അഞ്ചിനകം അപേക്ഷകൾ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നൽകണം.