Breaking News

ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു മലയാളം സിനിമ; ‘ഡൊമസ്റ്റിക് ഡയലോഗ്സ്’, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

യുവ സംവിധായകരായ വൈഷ്ണവും ഗോകുലും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഡൊമസ്റ്റിക് ഡയലോഗ്സ്’. വിവാഹ ശേഷമുള്ള നായകൻ്റെ വീട്ടിലെ ഒരു ദിവസം, രാവിലെ മുതൽ ഉച്ച വരെ നടക്കുന്ന സംഭാഷണങ്ങളാണ് ‘ഡൊമസ്റ്റിക് ഡയലോഗ്സ്’. വിവാഹിതനായ ചെറുപ്പക്കാരനും അയാളുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണം, അയാളും അമ്മയും തമ്മിലുള്ള സംഭാഷണം, അയാളും ഭാര്യയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവയിലൂടെ കേരളം ഇന്ന് ചർച്ച ചെയ്യുന്ന നിരവധി വിഷയങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു.
ജാര്‍ഖണ്ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് നേടിയ ‘ഡൊമസ്റ്റിക് ഡയലോഗ്‌സ്’ നിരവധി ഫിലിം ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റൂട്സ് വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം 99 രൂപക്ക് കാണാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *