

സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡോക്യുമെന്റേഷന്‍ ഹാളില്‍ സെപ്റ്റംബര്‍ 10 മുതല്‍ 27വരെയാണ് പരിശീലനം. പുതുതായി സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ ആഗസ്റ്റ് 30ന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, തിരുവനന്തപുരം/ചിറയിന്‍കീഴ്/നെടുമങ്ങാട്/നെയ്യാറ്റിന്‍കര താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0471-2326756, 9188401701

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 22ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി/ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവരോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.

ഡിപ്ലോമ കോഴ്സുകള്‍
സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കെ-ഡിസ്‌കിന് കീഴില്‍ വരുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി കോഴ്‌സിനായി അപേക്ഷിക്കുന്നവരില്‍ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്.
ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍, ഫിലിം – ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്/അനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടെന്റ് ക്രീയേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി ആഗസ്റ്റ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547720167,
