Breaking News

എസ് ബീനാമോള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എസ് ബീനാമോള്‍ ചുമതലയേറ്റു. നിലവില്‍ പി ആര്‍ ഡി ഡയറക്ടേറേറ്റില്‍ സെന്‍ട്രല്‍ ന്യൂസ് ഡെസ്‌ക് കോ ഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍, അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസര്‍, അസി. ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍, തിരുവനന്തപുരം ജില്ലാ അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തമാറ്റിക്സില്‍ ബിരുദവും ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമയും ഐ ഐ എം കാലിക്കറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ് കേരള എന്നിവയില്‍ നിന്ന് മാസ്‌കമ്മ്യൂണിക്കേഷനിലും പബ്ലിക് റിലേഷന്‍സിലും തുടര്‍ പരിശീലനവും നേടി. സര്‍ക്കാരില്‍ നിന്നും മികച്ച സേവനത്തിന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *