Breaking News

ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മുന്നില്‍ വാഹനാപകടം; യുവതിക്ക് പരിക്ക്

ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് വാഹന അപകടം. ഇന്ന് രാവിലെ 11:20 ഓടെയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ അതേ ദിശയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസപ്പെട്ടു. പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ 108 ആംബുലന്‍സില്‍ യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *