കല്ലമ്പലം : നാവായിക്കുളം ഫയർ സ്റ്റേഷനും, അവിടെ പുതുതായി ആരംഭിച്ച സിവിൽ ഡിഫെൻസ് യൂണിറ്റുമായി ചേർന്ന് കോവിഡ് കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കോവിഡ് മഹാമാരി കാലത്ത് കല്ലമ്പലം ഫയർ സ്റ്റേഷൻ പരിധിയിലെ 7 പഞ്ചായത്തുകളിൽ സഹായം എത്തിക്കുന്നതിനു വേണ്ടി 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നു. അഡ്വ:വി. ജോയി ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ആവശ്യമുള്ള മാർഗ്ഗനിർദേശങ്ങൾ നൽകി. ഇന്ന് മുതൽ നിലയത്തിലേക്ക് സിവിൽ ഡിഫെൻസ് അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പള്ളിക്കൽ, നാവായിക്കുളം, മടവൂർ, കിളിമാനൂർ,നഗരൂർ, ഒറ്റൂർ, ചെമ്മരുത്തി, കരവാരം ഗ്രാമ പഞ്ചായത്തുകളിലെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് www.kerala.fire.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, തിരഞ്ഞെടുപ്പ്, പരിശീലനം എന്നിവ ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം നടത്തുന്നതായിരിക്കും
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ …

