Breaking News

അങ്കണവാടി പ്രവേശനോത്സവം ആവേശപൂർവ്വം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: “അറിവിന്റെയും കൂട്ടായ്മയുടെയും വലിയൊരു ലോകത്തേക്ക് നമ്മുടെ കുഞ്ഞുമക്കൾ ആദ്യമായി പിച്ചവയ്ക്കുന്ന ഈ മനോഹരമായ പ്രവേശനോത്സവത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം” എന്ന സന്ദേശത്തോടെ അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം നേടിയ കുട്ടികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. കുട്ടികളിൽ പഠനോത്സാഹം വളർത്തുന്നതിനും അങ്കണവാടിയുമായി ആത്മബന്ധം സൃഷ്ടിക്കുന്നതിനുമായി സൗഹൃദപരമായ വിവിധ പരിപാടികളും നടന്നു. ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

അങ്കണവാടി ടീച്ചർ പത്മയും ഹെൽപ്പർ ഷീബയും പരിപാടികൾക്ക് നേതൃത്വം നൽകി. എൽ.എം.എസ് ഭാരവാഹികളായ പ്രദീപ്, രാമചന്ദ്രൻ, ബിനു രവീന്ദ്രബാബു, സംഗീത, സുജി, സി.ഡി.എസ് അംഗം ശ്രീജ, ജാഗ്രതാസമിതി അംഗങ്ങളായ സുനിൽ, സുധർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രക്ഷിതാക്കളും നാട്ടുകാരും സജീവ സാന്നിധ്യമായ ചടങ്ങ് കുട്ടികൾക്ക് മധുരമായ അനുഭവമായി മാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *