Breaking News

ബാലസംഘം “തെളിനീര് പാത്രങ്ങൾ” ഏരിയ തല ഉദ്ഘാടനം

ആറ്റിങ്ങൾ : വേനൽചൂടിൽ വലയുന്ന പക്ഷിമൃഗാദികൾക്കായി വീട്ടിലിത്തിരി വെള്ളം കരുതി അവരെയും നമ്മുടെ സഹജീവികളായി കാണണമെന്ന് ആവശ്യപ്പെട്ട് ബാലസംഘം സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിവരുന്ന ക്യാമ്പയിന്റെ ഭാഗമായി “സഹജീവികളോടുള്ള സ്നേഹം സഹാനുഭൂതിയുള്ള ബാല്യം” എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കടയ്ക്കാവൂരിൽ ബാലസംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗെയിറ്റി ഗ്രേറ്റൽ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ ജോയിൻ കൺവീനർ കിരൺദേവ്, ഏരിയ കൺവീനർ പഞ്ചമം സുരേഷ്, കടയ്ക്കാവൂർ മേഖലാ കൺവീനർ രാഹുൽ.പി, ഏരിയാ കോഡിനേറ്റർ വിഷ്ണുരാജ് , ഏരിയാ എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീകല, കൃഷ്ണദാസ്.എസ്, സിപിഐഎം കടയ്ക്കാവൂർ ലോക്കൻ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷീല തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *