

വര്‍ക്കല: വര്‍ക്കലയില്‍നിന്ന് കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ആന്ധ്ര സ്വദേശിയായ വാര്‍ഷിക് (22) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെ ഫോട്ടോ എടുക്കവെയാണ് വാര്‍ഷിക് ഒഴുക്കില്‍പെട്ടത്. കൂട്ടുകാര്‍ നിലവിളിച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും വാര്‍ഷികിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മറൈന്‍ ആംബുലന്‍സ് ഉപയോഗിച്ച് തെരച്ചില്‍ നടത്താനിരിക്കെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ താഴേ വെട്ടൂര്‍ ഭാഗത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്. വാര്‍ഷികിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആന്ധ്രാസ്വദേശികളായ ഇവര്‍ ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഇന്നലെതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാര്‍ഷികിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

